സൈബർ ബുള്ളിയിങ് ഒരു പുതു തലമുറ കുറ്റകൃത്യം . എന്താണ് സൈബർ ബുള്ളിയിങ് .

എന്താണ് സൈബർ ക്രൈം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?. സൈബർ ക്രൈമിനെ നിർവ്വചിക്കുമ്പോൾ .
April 2, 2018
Facebook intends to develop their own hardware chips for hardware devices
April 24, 2018
Share this with your friends
Share

സൈബർ ബുള്ളിയിങ്

ഞാൻ കേൾക്കുന്ന ഭൂരിപക്ഷം പരാതികളും ഇതിനെപ്പറ്റിയാണ് , സിനിമ താരങ്ങൾ , കായിക താരങ്ങൾ , സാധാരണക്കാർ , ഗവണ്മെന്റ് ജീവനക്കാർ , വിദ്യാർഥികൾ തുടങ്ങി ലിസ്റ്റ് നീളുന്നു .

എന്താണ് സൈബർ ബുള്ളിയിങ് ? ഇന്നത്തെ കാലത്തു നമ്മൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു ക്രിമിനൽ ആക്ടിവിറ്റി അല്ലെങ്കിൽ മാനസീക വൈകല്യമാണ് സൈബർ ബുള്ളിയിങ് . ഇത് ഫോൺ കോളിലൂടെയും , ടെക്സ്റ്റ് മെസേജ് ആയിട്ടും , സോഷ്യൽ മീഡിയയിലൂടെയും , വെബ് സൈറ്റിലൂടെയും എപ്പോൾ വേണമെങ്കിലും , എവിടെവെച്ചും സംഭവിക്കാം . ഇതുണ്ടാക്കുന്ന മാനസികവും , സാമൂഹ്യവുമായുള്ള ബുദ്ധിമുട്ടു ചെറുതല്ല .  ഇത് ഒരു ചെറിയ ഉദാഹരണത്തിലൂടെ മനസിലാക്കാം . ഞാൻ വിശ്വസിക്കുന്ന , മതത്തെക്കുറിച്ചോ , പാർട്ടിയെകുറിച്ചോ അല്ലെങ്കിൽ എന്റെ രാജ്യത്തെ കുറിച്ചോ ഞാൻ എഴുതുന്നതു , പ്രകടിപ്പിക്കുന്നതോ ആയ എന്റെ അഭിപ്രായത്തെ ഇഷ്ടപ്പെടാതെ , പോസ്റ്റിനു അടിയിൽ , ഇല്ലെങ്കിൽ മറ്റെവിടെ എങ്കിലും വളരെ മോശമായി , അസഭ്യമായി ( അത് ചീത്ത വാക്കുകൾ അല്ലെങ്കിൽപോലും ) പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനകൾ ആണ് ഇത്തരത്തിൽ കണക്കാക്കുക . ഒരാളെ കുറിച്ച് ചീത്ത പറയാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇത്തരത്തിൽ കണക്കാക്കാം .

In my opinion, cyberbullying has three major components:

  • Usage of teasing words which are extremely harsh for the victim
  • Motive/intention to cause deep embarrassment, harassment and public insult to the victim
  • Conveying the same via information communication technology and digital communication technology

പലപ്പോഴും സാമൂഹ്യ , സാംസ്കാരിക , കലാ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ , സ്വന്തം നിലപാടുകൾ പരസ്യമായി പ്രക്സടിപ്പിക്കുന്നവർ തുടങ്ങിയവരാണ് ഇതിനു ഇരയാകുന്നത് .

1 . 2012 മൈക്രോസോഫ്ട് 25 രാജ്യങ്ങളിൽ ആയി നടത്തിയ ഒരു സർവേ അനുസരിച് ഇൻഡ്യാ മൂന്നാം സ്ഥാനത്താണ് സൈബർ ബുള്ളിയിങ് കേസുകളിൽ .

2 . 2014 മക്കഫീ ആന്റി വൈറസ് നടത്തിയ സർവേയിൽ ഇന്ത്യയിലെ യുവ ജനങ്ങളിൽ 50 % പേരും ഒരിക്കലോ ഒന്നില്കൂടുതലോ തവണ സൈബർ ബുള്ളിയിങ്ങിനു ഇരയായിട്ടുണ്ട് .

2012 ലും 2014 ഇതാണ് അവസ്ഥയെങ്കിൽ 2018 അവസ്ഥ എന്താണ് എന്ന് മേല്പറഞ്ഞ കണക്കുകൾ കൊണ്ട് ഊഹിക്കാവുന്നതേ ഉള്ളു . ഇത് ഇനിയും കൂടാൻ പോകുന്ന ഒരു സാമൂഹ്യ വിപത്താണ് എന്നതിൽ ഒരു സംശയവും വേണ്ട . ഇത് പ്രതിരോധിക്കാൻ നമ്മൾക്ക് ഇപ്പോൾ സാധിക്കാത്തതിന്റെ കാരണം ഇന്ന് നമ്മുടെ ഇന്ത്യ രാജ്യത്തു സൈബർ നിയമത്തിൽ ഉള്ള ഒരു വലിയ വിടവാണ് എന്നുവേണം പറയാൻ .

എന്താണ് ഇപ്പോളുള്ള പ്രതിവിധി ?

ഇപ്പോൾ നമ്മുക്ക് S 66A എന്ന . റ്റി ആക്ടിന്റെ ഭാഗത്തു നമ്മളെ അസ്വസ്ഥരാക്കുന്നതോ ( Annoying ) , പ്രകോപിപ്പിക്കുന്നതോ (Offensive ) അല്ലെങ്കിൽ അപമാനിക്കുന്ന തരത്തിലോ ( Insulting ) ഏതൊരുവിധ വിവര കൈമാറ്റത്തിനും ശിക്ഷ പറയുന്നുണ്ട് . എന്നാൽ ഇത് മതിയാകുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ . ധാരാളം ആളുകൾ ഇതൊരു ‘draconian law’ ( വേണ്ടതിലധികം ശിക്ഷ കൊടുക്കുന്ന നിയമം ) ആണ് എന്ന് പറയുന്നുണ്ട് .

ഇന്ത്യൻ നിയമ വ്യവസ്ഥയുടെ മറ്റു ചില നിയമങ്ങളും ഇത്തരം പ്രവർത്തികളെ പ്രതിരോധിക്കാനും , ശിക്ഷിക്കാനും ഉപയോഗിക്കാം

കാലം പുരോഗമിക്കുംതോറും നമ്മുടെ സമൂഹത്തിനും , സാമൂഹ്യ വ്യവസ്ഥിതികൾക്കും , സമൂഹ ജീവികൾക്കും മാറ്റങ്ങൾ സംഭവിക്കാറുണ്ട് . ഇത് നല്ല മാറ്റങ്ങളും , മോശം മാറ്റങ്ങളും തീരെ മോശം മാറ്റങ്ങളും ഉണ്ടാകാം . അത്തരത്തിൽ നോക്കിയാൽ കുട്ടികളോടുള്ള കുറ്റകൃത്യങ്ങൾ വളരെ വലിയ രീതിയിൽ തന്നെ കൂടിവരുന്നു , അതൊരു കൊച്ചു കുട്ടിയാണ്, അതിനു മനസിന് വലിയ ബലമില്ല , അതിനോട് അങ്ങനെ പെരുമാറരുത് എന്ന് ചിന്തിക്കാനുള്ള വിവേകം ഇന്ന് പലരും കാണിക്കാറില്ല എന്നതാണ് വാസ്തവം . നമ്മുടെ രാജ്യത്തു കഴിക്കാൻ ആഹാരം കിട്ടിയില്ലെങ്കിലും മൊബൈലിലെ ഡാറ്റ വാലിഡിറ്റി എക്സ്ടെന്റ് ചെയ്യാനുള്ള വ്യഗ്രതയാണ് പലർക്കും , ഇതിൽ പ്രായഭേദമോ , ലിംഗ ഭേദമോ ഇല്ല . നമ്മളിൽ ചിലർ  ( ഇത് കോടാനുകോടികൾ വരുന്ന എന്റെ ഇന്ത്യ രാജ്യത്തെ ഒരു ചെറു വിഭാഗം , അല്ലാതെ ഭൂരിഭാഗം പേരെയല്ല ഉദ്ദേശിച്ചത്  ) സോഷ്യൽ മീഡിയ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമോബോൾ കുട്ടികളെയും വെറുതെ വിടാറില്ല , ഇതിനു ഒരു ഉദാഹരണം ഞാൻ പറയാം ഇന്റർനെറ്റിൽ ഏതെങ്കിലും കുട്ടികളെക്കുറിച്ചുള്ള വാർത്തകളോ , അല്ലെങ്കിൽ കുട്ടികൾ ഇട്ട പോസ്റ്റുകളോ കാണുമ്പോൾ , തനിക്കു ഇഷ്ടമില്ലാത്തതോ , തന്റെ ആശയതോട് ചേരാത്തതോ , ആല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ തന്നെക്കാൾ നല്ലതാണെങ്കിലോ ( ഇവിടെ എനിക്ക് ഞാൻ മനസ്സിൽ ഉദ്ദേശിച്ച ആശയം എനിക്ക് തൃപ്തി വരുംവണ്ണം ഉപയോഗിക്കാൻ സാധിച്ചിട്ടില്ല, സദയം ക്ഷമിക്കുക ) ആണെങ്കിൽ അതിനെതിരെ എത്ര ക്രൂരമായ രീതിയിലും പ്രതികരിക്കാൻ തയ്യാറാകുന്നു എന്നത് വളരെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് , ഇത് വ്യക്തമായി മനസ്സിലാക്കണമെങ്കിൽ അടുത്തയിടെ എറണാകുളത്തു നടന്ന ഒരു സംഭവം ഓർത്താൽ മതി , കശ്മീരിലെ കത്വ പീഡനത്തിൽ കൊല്ലപ്പെട്ട കുരുന്നിനെ കുറിച്ച് എറണാകുളത്തെ ഒരു സ്വകാര്യ ബാങ്കിൽ ജോലിചെയ്ത ഒരു യുവാവ് തന്റെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ( അതിന്റെ വിശദമായ കാര്യങ്ങൾ ഞാൻ ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല ) . തന്റെ ആശയത്തിന് എതിരായാൽ ഒരുവിധ സഹിഷ്ണുതയും കാട്ടാതെ അവരെ അവഹേളിക്കുന്ന നമ്മുടെ മനസു , ശെരിക്കും പറഞ്ഞാൽ അതിഭീകരമായ ഒരു മാനസിക വൈകല്യമാണ് അത് .

ഇന്ന് കേരളത്തിലെ പല സ്കൂളുകളും , കോളേജുകളും അവരുടെ വിദ്യാർത്ഥികൾക്ക് സൈബർ കുറ്റകൃത്യങ്ങളും , സൈബർ ബുള്ളിയിങ്ങും എപ്രകാരം നേരിടണം എന്നതിനെ കുറിച്ച് ക്ലാസുകൾ എടുക്കാറുണ്ട് , എനിക്ക്  ഇപ്രകാരത്തിലുള്ള കുറച്ചേറെ ക്ലാസുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം നടത്തേണ്ടി വന്നിട്ടുണ്ട് , അവിടെയൊക്കെ ഞാൻ പ്രസംഗിക്കുമ്പോൾ , പരസ്യമായും , ഒറ്റക്കും , കുട്ടികളും അവരുടെ മാതാപിതാക്കളും , അധ്യാപകരും അവരുടെ അനുഭവങ്ങൾ എന്നോട് പറയാറുണ്ട് , ചിലർ അത്തരം ആക്രമണത്തെ വിവേകപൂർവം കണ്ണടച്ച് ഒഴിവാക്കും , ചിലർ അത് ആരോടും പറയാതെ മനസ്സിൽ കൊണ്ടുനടന്നു മാനസീക സംഘര്ഷങ്ങള്ക്കു കാരണമാക്കും , ചിലർ അതിലൂടെ ആത്മഹത്യയിലേക്കും , ഡിപ്രഷനിലേക്കും എത്തും ..

നിയമ നിർമ്മാണ സമിതി , സൈബർ ബുള്ളിയിങ്ങിനു വേണ്ടി ഉണ്ടാക്കേണ്ട നിയമത്തിനു എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം ?

ആദ്യമേ തന്നെ പറയട്ടെ , ഇന്ത്യയിൽ സൈബർ ലോ ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു . ഇന്ത്യൻ .ടി ആക്ട് 2000 നിർവചിച്ച സമയത്തെ സംവിധാനവും , സാങ്കേതികവിദ്യയും അല്ല ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത് , 2000 ത്തിൽ നമുക്ക് മൊബൈൽ ഇന്റര്നെറ് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലായിരുന്നു , എന്നാൽ ഇപ്പോൾ നമ്മൾ 5th ജനെറേഷൻ ഇന്റർനെറ്റും മറ്റും സ്വപ്നം കാണുന്ന സമയത്താണ് ജീവിക്കുന്നത് . ഇപ്പോളുള്ള .ടി ആക്ട് ഭൂരിഭാഗവും പുനർ നിർവചനം ചെയ്യപ്പെടേണ്ട സമയം ആയിരിക്കുന്നു .

ഇതിനു വേണ്ടി ആദ്യമേ ചെയ്യേണ്ടത് സൈബർ ബുള്ളിയിങ് എന്നതിന് വ്യക്തവും , അനുയോജ്യവുമായ ഒരു നിർവചനം കൊണ്ടുവരിക എന്നതാണ് . ഇതിൽ കമ്പ്യൂട്ടർ , കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, മൊബൈൽഫോൺ , ഇന്റർനെറ്റ് എന്നിവ ഉൾപ്പെടുത്തണം .

പിന്നീട് വേണ്ടത് ശിശു സൗഹൃദ നിയമം , കുട്ടികൾക്കുവേണ്ടി ഉണ്ടാക്കുക . സൈബർ ബുള്ളിയിങ് എന്തുകൊണ്ടു നമ്മുടെ സമൂഹത്തിനും , കുട്ടികൾക്കും ദോഷം ചെയ്യും , തുടങ്ങി വിഷയങ്ങൾ വിശദമായി വിവരിക്കുകയും വേണം . ഇതിനുവേണ്ടി , ചൈൽഡ് റൈറ്റ് ആക്ടിവിസ്റ്റുകൾ , മനുഷ്യാവകാശ പ്രവർത്തകർ , നിയമ പാലകർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ , വക്കീലുമാർ , നിയമജ്ഞർ തുടങ്ങിയവരുടെ ഒരു സമിതി ഉണ്ടാക്കുകയും നല്ലതായിരിക്കും ..

S66 A മറ്റൊരുവിധത്തിൽ നോക്കുകയാണെങ്കിൽ ഫ്രീഡം ഓഫ് സ്പീച്ചിന് ( അഭിപ്രായ സ്വാതന്ത്ര്യം ) വിഘാതമാണ് ഇപ്പോൾ . ഇതിനു മുഖ്യ കാരണവും നിയമത്തിൽ കുറ്റകൃത്യത്തിന്വ്യകതമായ നിർവചനം ഇല്ലാത്തതാണ് . എന്റെ അഭിപ്രായത്തിൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞു ഒരാളുടെയോ , ഒരു സമൂഹത്തിന്റെയോ , മതത്തിന്റെയോ മേലെ അപമാനം ചൊരിയൽ ആകരുത് . സോഷ്യൽ മീഡിയയിൽ ലൈവ് എന്ന ഫങ്ഷൻ വന്നതിൽ പിന്നെ പലരും കണ്ടതിനും , കേട്ടതിനുമെല്ലാം എതിരെ സ്വയം മാധ്യമ പ്രവർത്തനം നടത്തുന്നതാണ് കാണുന്നത് , അതിൽ ചിലർ പ്രയോഗിക്കുന്ന വാക്കുകളും , വാചകങ്ങളും പലപ്പോഴും സഭ്യതയുടെ നിലവിട്ടു പോകാറുണ്ട് . അതേപോലെ തന്നെയാണ് ചില യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബേഴ്സിനെ കൂട്ടുവാൻ വേണ്ടി ഏതു വിധത്തിലുള്ള വർത്തമാനങ്ങളും അവർ പബ്ലിഷ് ചെയ്യുവാൻ മടിക്കില്ല . നിയമത്തിൽ വ്യക്തത ഉണ്ടെങ്കിൽ ഇവരാരും ഇത്തരം പ്രവർത്തികൾക്ക് മുതിരില്ല എന്നതാണ് എനിക്ക് തോന്നുന്നത് .

വിദ്യാലയങ്ങൾക്കും , മാതാപിതാക്കൾക്കും മറ്റു ഉത്തരവാദപ്പെട്ടവർക്കും സൈബർ ക്രൈമുകൾക്കു എതിരെ എന്ത് ചെയ്യുവാൻ സാധിക്കും ?.

ഇതിനെക്കുറിച്ചുള്ള എന്റെ ചില അഭിപ്രായങ്ങൾ ചുവടെ ചേർക്കുകയാണ് .

  • കുട്ടികൾക്ക് പ്രത്യേകിച്ച് 18 വയസിനു താഴെയുള്ള കുട്ടികൾക്ക് കളിക്കുവാനായി കമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ  ( സ്മാർട്ഫോൺ , ടാബ്ലറ്റ് കമ്പ്യൂട്ടർ
  • തുടങ്ങിയവ ) കൊടുക്കാതിരിക്കുക . അഥവാ അവർ ഉപയോഗിക്കുകയാണെകിൽ സ്ട്രിക്ടായി മുതിർന്നവരുടെ സാനിധ്യത്തിൽ ഉപയോഗിക്കാൻ അനുവദിക്കുക .
  • അതുപോലെ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും നിരന്തരമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് മനസ്സിലാക്കുവാനുള്ള കൗൺസിലിങ്ങുകളിൽ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുക , ഇത് സ്കൂളികളിലും കോളേജുകളിലും മാത്രമല്ല , ക്ലബ്ബ്കളിൽ , ആരാധനാലയങ്ങളിൽ അങ്ങനെ എവിടെ വേണമെങ്കിലും ഇതിനു വേണ്ടി ശ്രമം ആരംഭിക്കാം . ഒരാളെ പ്രായപൂർത്തി ആകുമ്പോൾ മാറ്റിയെടുക്കുന്നതിനേക്കാൾ നല്ലതു അവരുടെ കുട്ടിക്കാലത്തേതന്നെ അവരെ തെറ്റും ശെരിയും ഏതെന്നു മനസിലാക്കി വളർത്തുന്നതാണ് . അങ്ങനെ ആകുമ്പോൾ അവർ കുറഞ്ഞ പക്ഷം മറ്റൊരാളെ വേദനിപ്പിക്കാതെ എങ്കിലും ഇരിക്കും .
  • നമ്മുടെ സർക്കാരും പൗരന്മാരെ ബോധവൽക്കരിക്കുന്നതിനു നിരന്തരമായി ബോധവൽക്കരണ ക്യാമ്പുകൾ നടത്തണം , ഇത്തരം നിരന്തരമായ ഇടപെടലുകൾ ഒരു പരിധിവരെ ജനങ്ങളെ ബോധവാന്മാരാക്കുകയും അങ്ങനെ പടി പടി ആയി നല്ല മാറ്റങ്ങൾ നടത്തുകയും ചെയ്യാം .
  • സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കു ശിക്ഷയോടൊപ്പം , ശിക്ഷാ കാലാവധിയിൽ തന്നെ നിരന്തര കൗണ്സിലിങ്ങിന് വിധേയമാക്കുകയും ചെയ്യാം , അവർ ചെയ്ത കുറ്റത്തിന്റെ ആഴം അവരെ ബോധപ്പെടുത്തി എടുക്കണം .

Comments are closed.